Sunday, June 3, 2012

വി.സി ചെയ്തതെന്ത്?


കാലിക്കറ്റ് സർവ്വകലാശാലയിൽ ഇടതു  സർവീസ് സംഘടനയുടെ ഭരണം മുറപോലെ തുടറുകയും അതിൻ കീഴിൽ പടിക്കുന്ന മൂന്ന് ലക്ഷത്തിലധികം വിദ്യർത്ഥികൾ കുത്തുപാളയെടുക്കുമെന്ന ഘട്ടം വന്നപ്പോഫ്ഴാൺ പാർട്ടിയുടെ ആടിമയായി നില്ക്കാൻ താല്പര്യമില്ലാത്ത പുതിയ വൈസ് ചൻസലർ എത്തിയത്. അബ്ദുസ്സ്ലാം.

സിൻഡിക്കേറ്റ് യോഗം മുതൽ പരീക്ഷാ നടത്തിപ്പ് വരേ താളം തെറ്റിയ സർവകലാശാലയെ നേരയാക്കിയേ അടങ്ങൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇഷ്ട്ടം പൊലെ ഒഫീസിലെത്തി  വൈകും മുമ്പേ തിരിചു പോവുന്ന ഉദ്ദ്യോഗസ്തരെ വി.സി നിയന്തിച്ചത് ബയോമെട്രിക് പഞ്ചിങ്ങ് ഏർപ്പെടുത്തിയാൺ. പാർട്ടിയുടെ നിയന്ത്രണത്തിൽ പ്രവർതിച്ചിരുന്ന പരീക്ഷ കൺ ട്രോളിങ്ങ് സംവിധാനം ഉടചുവാർത്ത് പകരം 5 അസിസ്റ്റന്റ് കണ്ട്രോളർമാരെ നിയമിച്ചു. കാമ്പസിലെ പ്രധാന കേന്ത്രങ്ങളിലെല്ലാം ക്ളോസ്ഡ് സർക്യൂട്ട് ക്യാമര്റകൾ സ്ത്ഥപിച്ചു. പരീക്ഷയെഴുതി വിജയിച്ചാലും അവകാശപ്പെട്ട ഒരിജിനൽ സർട്ടിഫിക്കറ്റ് കിട്ടാൻ വർഷങ്ങൽ കാത്തു കിടക്കെണ്ട കാലികറ്റിലെ കുട്ടികൾക്കിപ്പോൾ ഒരാഴ്ച്ച കാത്തിരുന്നാൽ മതി. കുമുഞ്ഞുകൂടിയിരുന്ന 50000 സർട്ടിഫികറ്റുകൾ ഒപ്പിട്ടു നല്കി. ഏതു സംശയവും വിളിച്ചു ചോദിക്കാൻ വിധത്തിൽ ഉത്തരം പരയാൻ കഴിവുള്ള ഉദ്ദ്യോഗസ്ഥരെ നിയമിച്ചു. സിൻഡിക്കേറ്റ് യോഗത്തിലെ അജണ്ടകൾ വി,സി കൃത്യമായി നിർണയിച്ചു. ഗ്രെയിസ്കാർഡ് കൃത്യസമയത്ത് ലഭ്യമാകാൻ നടപടിയെടുത്തു. ഉദ്ദ്യോഗസ്ഥർ കൃത്യമായി ജൊലി നിവഹിക്കുന്നൊ എന്നറിയാന്വ്‘വർക്ക് ഔട്ട്പുട്ട്’ കാർഡ് തയ്യരാക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും സർവീസ് സൊഘടനകൾ ഇളകി മരിയാൻ തുടങ്ങി.അതിനിടയിൽ നടന്ന ഭൂമിവീവാദവും ഇതിന്റെ പ്രതികരണം മാത്രമായിരുന്നു..

കാലിക്ക്റ്റ് യൂനിവേഴ്സിറ്റി ഇന്നുവരേകാലികറ്റ്‌ യുഃസിറ്റി എന്ന്‌ കെൾകുമ്പോൾ എല്ലാവരുടെയും മനസ്സുകളിലേക്ക്‌ ഓടിയെത്തുക മുദ്രാവാക്യങ്ങളാലും കലഹങ്ങളാലും തീർത്ത സമരഭൂമിയാൺ.

എന്നാൽ ഇന്ന്‌ മലപ്പുറത്തിന്റെ മണ്ണിൽ തേഞ്ഞിപ്പലത്ത്‌ ഈ കലാശാല എങ്ങനെ ഉയർന്നു? ആരുടെ പ്രയത്നമായിരുന്നു ഈ സർവകലാശാല? ഇന്ന്‌ ഇതെങ്ങനെ സമരഭൂമിയായി?

1968-ൽ സി.എച്ച്‌ മുഹമ്മദ്‌ കോയയുടെ നേതൃത്വത്തിൽ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി സ്ഥാപിതമായി. ഈ വാഴ്സിറ്റിയുടെ പ്രവർത്തന പ്രയാണം തുടങ്ങിയിട്ട്‌ നാലര പതിറ്റാണ്ട്‌ പിന്നിടുന്നു...

വിദ്യഭ്യാസ രൊഗത്ത്‌ മുണ്ടശ്ശേരിയുടെ പ്രമാദപ്രിഷ്കരങ്ങളും കമ്മ്യൂണിസ്റ്റ്‌ ഭരണവും മലബാറിൽ ഭൗതികമൊ വിദ്യഭ്യാസ പരമോ ആയ വലിയ ചലനങ്ങൾ ഒന്നും വരുതിയിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാൺ സി.എച്. മുഹമ്മദ് കോയ സാഹിബ് മലപ്പുറാത്തിന്റെ മണ്ണിൽ ജനലക്ഷങ്ങളുടെ വൈജ്ഞാനിക ആവശ്യങ്ങൾക്ക് വേണ്ടി  കാലിക്കറ്റ് യൂനിവെഴ്സിറ്റി സ്ഥാപിക്കുന്നത്. ചില നിക്ഷിപ്ത താത്പര്യക്കാരുടെ അസൂയയുടെയും വർഗീയതയുടെയും കറുത്ത കൈകൾ അന്നു മുതൽ ഇന്നുവരെ ഈ സ്ഥാപനത്തെ തകർക്കാൻ ഇവിടെ നെട്ടോട്ടമോടുകയാൺ.

ഇന്ത്യയിലെ സർവകലാശാലകളിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷ സമുദായത്തിൽ പെട്ട വിദ്യാർത്തികൾ പടിക്കുന്ന സ്ഥാപനമാൺ ഈ യൂനിവേഴ്സിറ്റി എന്നത് നാം എല്ലാവരും ഓർത്തിരിക്കേണ്ടതുണ്ട്.

കോഴിക്കോട്ടേക്കുള്ള യൂനിവേഴ്സിറ്റി മലപ്പുറത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതിന്ന് സി.എച്ച്ന്ന് കിട്ടിയത് ചില്ലറ പഴിയല്ല. ‘വിദ്യഭ്യാസപരമായി പിന്നാക്കം നില്കുന്നേടത്തായിരിക്കണം സർവകലാശാല വെണ്ടത്’ എന്നായിരുന്നു  ആ ധിഷണശാലിയായ ആ നേതാവിന്റെ മറുപടി. കോഴിക്കോട് എന്ന മധുര മനൊഹരമായ തനി മലയാളം ഉണ്ടായിട്ടും അറബിയിലുള്ള കാലിക്കൂത്ത് തിരഞ്ഞെറ്റുത്തത് ദുരുദ്ദേശപരമെന്നുവരെ എഴുതിക്കൊഴുപ്പിച്ച മാധ്യമപടുക്കളുണ്ട്.

തേഞ്ഞിപ്പലം പഞ്ചായത്ത്റ്റിലെ സാധാരണക്കരായ ജനങ്ങൾ ആവേശപൂർവം സർവകലാശാലക്കു വേണ്ടി സമർപ്പിച്ച 400 ഏക്കർ ഭൂമിയും ഒരു ഓലഷെഡ്ഡുമായാൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നത്. കേരള ഗവർണർ, യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, വിദ്യഭ്യാസ മന്ത്രി സി.എച്, സയ്യിദ് ബാഫഖി തങ്ങൾ, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ കൂടാതെ പൊതുജനങ്ങൾ എന്നിവരായിരുന്നു ഉദ്ഘാനത്തിനെതിയവർ. അന്നവിടെത്താൻ കൂടുതൽ കടപ്പെട്ടിരുന്ന മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും ഇമ്പിച്ചി ബാവയും ഇല്ലാതെ തന്നെ കേരളത്തിലെ രണ്ടാമത്തെ സർവകലാശാല എന്ന സ്വപ്നം യഥാർത്യമായി.

മൂന്നു ലക്ഷത്തിലധികം വിദ്യാർതികളും 337 അഫ്ലിയേറ്റഡ് കോളേജുകളും ഇപ്പോൾ ഇതിനു കീഴിൽ ഉണ്ട്. ഇതിൽ എകദേശം 30 ശതമാനതിലധികം മുസ്ലിംകളാണെന്ന് കണക്കുകൾ പരയുന്നു. അതായത് ഒരു ലക്ഷതിലധികം. എന്തുതന്നെ ആയാലും ഇന്ത്യയിൽ പിന്നാക്ക സമുദായക്കാർ, പ്രത്യേകിച് ഇത്രയതികം മുസ്ലിംകൾ പടനം നടത്തുന്ന സർവ്വകലാശാലകൾ അപൂർവ്വമാൺ. ഈയൊരു യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ വേണം കാലിക്കറ്റ് സർവ്വകലാശാലയെ വിലയിരുതാൻ...

സംസ്ഥാനത്ത് ജനസാന്ദ്രമായ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളും ലക്ഷദീപും അടങ്ങുന്നതാൺ കാലിക്കറ്റ് സർവകലാശാലയുടെ പ്രവർത്ത്നമേഖല. കുത്തഴിഞ്ഞ പഠനരീതികളും, വേണ്ടത്ര റിവിഷൻ നടത്താതെ തയ്യറാക്കപെട്ട സിലബസുകളും, ഒട്ടും വിശ്വാസ്യതയില്ലത്ത ചോദ്യപേപ്പർ കൈമാറ്റവും നിരന്തരം അപ്രത്യക്ഷമാകുന്ന ഉത്തരപേപ്പറുകളും, അനന്തമായി നീണ്ടുപോകുന്ന പരീക്ഷാ റിസല്റ്റും മണ്ണുവാരിയിടുന്നത് ഈ വിദ്യർത്ഥി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലും വൈജ്ഞാനിക പുരോഗതിയിലുമാൺ. എന്നുമുതലാൺ കാലികുറ്റ് യൂനിവേഴ്സിറ്റി താളം തെറ്റി തുടങ്ങിയത്? ഇതിന്റെ അടിസ്താന കാരണങ്ങൽ എന്താൺ? തുടങ്ങി ഈ സർവ്വകലാശാലയിൽ താല്പര്യമുള്ളവരെ അലട്ടുന്ന ഒരുപാട് ചൊധ്യങ്ങളുണ്ട്.

മുസ്ലിം സംഘശക്തിയെ തോല്പിക്കമെന്നും അതുവഴി മലബാറിൽ തങ്ങളുടെ രാഷ്ട്രീയം അധീശത്വം എക്കാലവും നിലനിർതാമെന്നും കൊതിച്ച കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് പാർട്ടികളുടെ നയനിലപാടുകൾ ഒരിക്കലും ഈ സവ്വകലാശാലക്ക് അനുകൂലമായിരുന്നില്ല. രൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലും എതിർപ്പുകൾ ഉയർന്ന് വന്നെങ്കിലും ഇതെല്ലാം അതിജീവിച്ച സർവ്വകലാശാലയെ വിഴുങ്ങാനിരുന്ന ദുർഭൂതമായിരുന്നു കമ്യൂനിസം.

യൂനിവേഴ്സിറ്റിയുടെ നിയമാവലി പ്രകാരം ന്യൂനപക്ഷ സമുദായത്തിൻ മൂന്നിലൊന്ന് സ​‍ൂവരണം ജോയിലിയിൽ ചെയ്യണമെന്നാൺ. പക്ഷെ സർവ്വകലാശാലയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും പാലിക്കപ്പെട്ടിട്ടില്ല. തുടക്കം മുതൽ നിയമങ്ങളെയും മാർഗനിർദേശങ്ങളേയും അവഗണിച്ചും, ഏക്കർ കണക്കിൻ ഭൂമി തങ്ങളുടെ നെഞ്ചിൽ നിന്നു പരിച്ചു തന്നവരുടെ ആത്മാർത്ഥതയെ ചൊദ്യം ചെയ്തും ആൺ ഇപ്പോൾ മുന്നൊട്ട് പോകുന്നത്. മുറപോലെ പോസ്റ്റ് സൃഷ്ടിക്കലും നിയമനങ്ങളൂം നടന്നപ്പോൾ കടന്നുകയറിയവരെല്ലാം കമ്മ്യൂണിസ്റ്റ് ബാന്ധവക്കാരായിരുന്നു. പാർട്ടി അധിഷ്ഠിത നിയമനങ്ങളും കൗൺസിലുക്ളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സർവ്വകലാശാലയുടെ വിദ്യഭ്യാസ നിലവാരത്തെ തന്നെയാൺ.

ഇടതുപക്ഷ ചിന്തയുടെ മുടിഞ്ഞ ചരിത്ര സാമൂഹ്യബോതങ്ങൾ സിലബസുകളെ ആമൂലാഗ്രം ഗ്രസിചു കഴിഞ്ഞ വർത്തമാനകാലത്ത് ഉന്നത ഗവേഷണങ്ങൾ പുരത്ത് വരുന്ന കലികറ്റിനെ വരും തലമുറകല്ക്കെങ്കിലും സ്വപ്നം കാണാൻ കഴിയുമെന്ന് തൊന്നുന്നില്ല... 1980-കളിലാൺ ഇസ്ലാമിക് ഇക്ണോമിക്സ് സിലബസുകളിൽ ഉൾപെടുത്താം എന്നതിനെ കുറിച് ചർച വന്നത്. അപ്പോൾ യൂനിവേഴ്സിറ്റികളിലെ  ബുദ്ധിജീവികൾ അതിനെ തടയിട്ടത് വർഗീയതയുടെ കൊടികളുയർതിയാൺ.
പാർട്ടി ഗ്രാമങ്ങൽ എന്ന് പരയുന്നത് പോലെ പാർട്ടി യൂനിവേഴ്സിറ്റിയും സാധ്യമാണെന്നാൺ കാലിക്കറ്റ് അനുഭവം പറയുന്നത്. ഏല്പിക്ക്പ്പെട്ട് ജോലികൾപോലും ചെയ്യാൻ നേരമിലെന്ന് വിലപിക്കുന്ന ഉദ്ദ്യോഗസ്ഥർ തൊഴിലാളിപാർട്ടിയുടെ കൊർണർ മീറ്റിംഗുകൾ നടതുന്നത് സർവ്വകലാശാലയിലെ വിവിധ ഭരണകാര്യാലയങ്ങളിലാൺ.

അൻ വർ ജഹാൻ സുബേരി വൈസ് ചാൻസിലർ ആയിരുന്ന കാലത്ത് പാർട്ടിയുടെ കൊയ്തുകാലമായിരുന്നു. ഒറ്റയടിക്ക് 400 അസിസ്റ്റന്റുമാരെയും 100-ൽ അധികം ടൈപിസ്റ്റുകളെയും ഗ്രൗന്റ്സ്മാന്മാരെയും നിയമിചപ്പോൾ നിയമങ്ങളുടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടു. ഇതേ കമ്മ്യൂനിസ്റ്റ് പാർട്ടിയ്ടെ വിദ്യാർത്ഥി സംഘടനയാൺ അധാർമികതയുടെ ലക്ചർമാരായ്  യൂനിവേഴ്സിറ്റി കാമ്പസിൽ വിലസുന്നത്.

സംസ്ഥാനത്ത് ലൗ ജിഹാദിന്റെ പേരിൽ കോലാഹലങ്ങളേറെ നടന്നപ്പോൾ മുസ്ലിം സമുദായത്തെ ഒറ്റപ്പെടുതി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കമ്മ്യൂണിസം, സർവ്വകലാശാലക്കുള്ളിൽ നിറം മാറുന്നതാൺ കാഴ്ച. നേരത്തെ മരണമടഞ്ഞ യൂനിവേഴ്സിറ്റി ജീവനക്കരന്റെ മകൾ അവിടത്തെ അന്യസമുധയക്കാരനായ ഡ്രൈവർ പുത്രന്റെ കൂടെ പോയപ്പോഴും, കാമ്പസിൽ പടിക്കുന്ന ഐക്കരപ്പടിയിലെ മുസ്ലിം വിദ്ദ്യാർത്ഥിനിയെ അന്യസമുദായക്കരൻ താലികെട്ടിയപ്പോഴും കമ്മ്യൂണിസം മൗനവാല്മീകതിലായിരുന്നു. എന്നാൽ ഇസ്ലാം മതത്തിലാകൃഷ്ടകയായ ഒരു വിദ്ദ്യാർത്ഥിനിയുടെ  വിസ്വാസ സ്വതന്ത്ര്യ​‍ൂ ഹനിച്ച് കൊണ്ട് ഭീഷണിപ്പെടുതുകയും യൂനിവേഴ്സിറ്റി കാമ്പസിൽ ലൗ ജിഹാദിന്റെ പെരിൽ വർഗീയത ഇലക്കിവിടുകയും ച്യ്തത് ഇതേ കമ്മ്യൂനിസ്റ്റാൺ.

ചോദ്യപ്പേപ്പർ, മൂല്യനിർണയം, ഫലപ്രഖ്യാപനം തുടങ്ങി പരീക്ഷാഭവൻ വഴി നടതുന്ന ജൊലികൾ അനവധിയാൺ. ഇതെല്ലാം സൂക്ഷിക്കുന്ന കലാശാലയുടെ രഹസ്യ കെന്ദ്രമായ കോൺഫിഡ്ൻഷ്യൽ ഹാളിൽ പ്രവെഷിക്കാൻ ഉന്നത ഉദ്ദ്യോഗസ്തർക്ക് പൊലും പ്രത്യേക പാസ്സ് വേണം. എന്നൽ സമീപകാലത്ത് സർവ്വകലാശാലയിലേ പ്രമുഖ കമ്മ്യൂനിസ്റ്റ് നേതാവും തിരൂരങ്ങാടി ഏരിയാ കമ്മിറ്റി മെമ്പെറുമായ വ്യക്തിയെ അസമയത്ത് കോൻഫിഡ്ൻഷ്യൽ റൂമിൽ പിടിക്കപ്പെട്ടു. അതു തന്നെ മറ്റു പാർട്ടി പ്രവർതകർ പിടിചത്.

വർഷങ്ങളോളം  അടുത്തിരുന്ന് ജോലിചെയ്ത സഹപ്രവർത്തകരെ ആണിയടിച്ച പലക കൊണ്ട് നിർദ്ദാക്ഷണ്യം തല്ലിചതചതിന്റെ റെക്കോർഡും തൊഴിലാളി പാർട്ടിക്ക് സ്വന്തമാൺ. രജിസ്ട്രാർ മുതൽ താഴോട്ടുള്ള സ്റ്ററ്റ്യൂട്ടറി ഓഫീസർമാരും, ക്വസ്റ്റ്യൻ പാനലുമെല്ലാം കയ്യടക്കി വെചിരിക്കുന്ന ഇടതു സംഘ്ടനക്കാരുടെ ഉരുക്കുമുഷ്ട്ടികൾക്കുമുന്നിൽ കഷ്ട്ടപ്പെടുന്നത് മറ്റു സംഘ്ടനകളിലെ ഉദ്ദ്യൊഗസ്ഥർ..